Today: 04 Jun 2025 GMT   Tell Your Friend
Advertisements
കുര്‍ദ് പാര്‍ട്ടി തുര്‍ക്കിക്കെതിരായ സായുധ യുദ്ധം നിര്‍ത്തി
Photo #1 - Europe - Otta Nottathil - turkey_pkk_end_civil_war
അങ്കാറ: കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) തുര്‍ക്കിയക്കെതിരായ സായുധ യുദ്ധം അവസാനിപ്പിച്ചു. 40 വര്‍ഷത്തിലേറെയായി പി.കെ.കെയുടെ നേതൃത്വത്തില്‍ തുര്‍ക്കിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തിനാണ് ഇതോടെ അന്ത്യമായത്.

40,000ത്തിലേറെ പേരാണ് പി.കെ.കെയുടെ സായുധ പോരാട്ടത്തില്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയക്കുപുറമെ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും യു.എസും പി.കെ.കെയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

തടവില്‍ കഴിയുന്ന പി.കെ.കെ സ്ഥാപക നേതാവ് അബ്ദുല്ല ഒക്ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്‍റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്. കുര്‍ദിഷ് ന്യൂനപക്ഷത്തിനായി കുര്‍ദിസ്താന്‍ എന്ന സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യത്തോടെയാണ് 1978ല്‍ പി.കെ.കെ പ്രവര്‍ത്തനം ആരംഭിച്ചത്. തുര്‍ക്കിയ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്വതന്ത്ര കുര്‍ദിസ്താന്‍ രൂപവത്കരിക്കണമെന്നായിരുന്നു ആവശ്യം.

കുര്‍ദുകളുടെ പ്രശ്നം ജനാധിപത്യ രാഷ്ട്രീയത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന തലത്തില്‍ എത്തിച്ചേര്‍ന്നതിനാല്‍ ചരിത്രപരമായ ദൗത്യം പൂര്‍ത്തീകരിച്ചെന്ന് പി.കെ.കെ നേതാക്കള്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. പോരാട്ടം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം തുര്‍ക്കിയയുടെ ഇറാഖ്, ഇറാന്‍ അതിര്‍ത്തികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സേനകളെയും വടക്കുകിഴക്കന്‍ സിറിയയിലെ സഖ്യകക്ഷികളെയും ബാധിക്കും. പി.കെ.കെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നത് തെക്കുപടിഞ്ഞാറന്‍ ഇസ്താംബൂളിലെ മര്‍മര കടലിലുള്ള ദ്വീപില്‍ ഏകാന്ത തടവില്‍ കഴിയുന്ന 76കാരനായ ഒക്ലാന്റെ മോചനത്തിന് വഴിതുറക്കുമെന്നാണ് സൂചന.

തുര്‍ക്കിയയിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം കുര്‍ദുകളാണ്. വിഘടനവാദ ലക്ഷ്യങ്ങളില്‍ നിന്നുമാറി 1990കളില്‍ സ്വയംഭരണത്തിലും കുര്‍ദുകളുടെ അവകാശങ്ങളിലും പി.കെ.കെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
- dated 13 May 2025


Comments:
Keywords: Europe - Otta Nottathil - turkey_pkk_end_civil_war Europe - Otta Nottathil - turkey_pkk_end_civil_war,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
world_population_shrink_ai
ലോക ജനസംഖ്യ കുത്തനെ കുറയും, കാരണം എഐ! Recent or Hot News
തുടര്‍ന്നു വായിക്കുക
mout_etna_erupt
യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ukraine_russia_loss_billions
യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യക്ക് 7 ബില്യന്‍ ഡോളറിന്റെ നഷ്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_jet_turkey
ജെറ്റ് അറ്റകുറ്റപ്പണി: ഇന്ത്യന്‍ തുര്‍ക്കി കമ്പനിയെ ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ukraine_russia_drone_40
യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 40 റഷ്യന്‍ വിമാനങ്ങള്‍ തകര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Karol_Nawrocki_wins_presidential_vote_poland
പോളണ്ടില്‍ വലതുപക്ഷ യാഥാസ്ഥിതികന്‍ കരോള്‍ നവ്റോക്കി പുതിയ പ്രസിഡന്റാവും
തുടര്‍ന്നു വായിക്കുക
world_population_1000_cr
ആഗോള ജനസംഖ്യ 800 കോടിയല്ല, 1000 കോടി!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us